‘അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്’; സമുദായം തിരയേണ്ട ആവശ്യമില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചരിത്രം കുറിച്ച് കഴിഞ്ഞ ദിവസമാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. ഇപ്പോഴിതാ എല്‍ഡിഎഫ് മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്തകവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്.

”എസ്എഫ്ഐ. നേതാവായ സഖാവ് പി.രാജീവിനെ യു.ഡി.എഫിന്റെ പോലീസ് തെരുവില്‍ ഭീകരമായി തല്ലുന്നതിന്റെയും അടിവസ്ത്രം മാത്രം ഇടീച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ കേരളം മറന്നിട്ടുണ്ടാവില്ല.

അങ്ങനെ മാരകമായ പോലീസ് മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും അടക്കം അനേകം കഷ്ടതകള്‍ സഹിച്ച് പതിറ്റാണ്ടുകള്‍ പൊതുപ്രവര്‍ത്തനം നടത്തിയവരാണ് ജനങ്ങളുടെ അംഗീകാരം നേടിയ ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍.

അവരെ അവര്‍ ജനിച്ച സമുദായത്തിന്റെ വക്താക്കളാക്കി അവര്‍ക്കെതിരെ സാമുദായികവികാരം ഇളക്കിവിടാനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്.

പണ്ട് സഖാവ് വെളിയം ഭാര്‍ഗ്ഗവനോട് ആരോ പറഞ്ഞുവത്രേ: ‘സി.പി.ഐ മന്ത്രിമാരെല്ലാം ഈഴവരാണല്ലൊ’; ഉടന്‍ വെളിയം മറുപടി പറഞ്ഞു:
‘അല്ല, അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്’ എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരണക്കുറിപ്പില്‍ പറയുന്നു.

Vijayasree Vijayasree :