നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന്‍ ആണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം വര്‍ഷങ്ങള്‍ പിന്നിട്ടാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. ദിലീപിനെതിരെ ശക്തമായെ മൊഴികളും തെളിവുകളും നല്‍കിയ വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ വിശ്വാസ യോഗ്യത സമൂഹത്തിന് മുന്നില്‍ ഇല്ലാതാക്കാന്‍ വേണ്ടി ദിലീപി നടത്തുന്ന നാടകമാണ് ഈ പരാതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാലചന്ദ്ര കുമാര്‍ വളരെ മോശം വ്യക്തിയാണെന്ന് തെളിയിച്ചാല്‍ ഇതൊക്കെ ചൂണ്ടികാട്ടി ബാലചന്ദ്ര കുമാര്‍ ഒരു മോശം വ്യക്തിയാണെന്ന് ദിലീപിന്റെ വക്കിലിന് തെളിയിക്കുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അത് കേസിനും ദിലീപിനും അനുകൂലമാകുകയും ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തിങ്കളാഴ്ച കോടതി വാദം കേട്ടപ്പോള്‍ നാടകീയ രംഗങ്ങള്‍ ആയിരുന്നു കോടതിയില്‍ അരങ്ങേറിയത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനോട് ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കാത്തതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം പറഞ്ഞത്.
ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ഈ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു.
ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് തിങ്കളാഴ്ചയും കോടതിയില്‍ നടന്നത്. നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയ്യില്‍ ഇല്ലായെന്ന് പറയുന്നത്. 1,3,7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിഡിആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സുരാജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്.
കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 99956 76722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്. 221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുക?. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍ 2075 കോളുകള്‍ ഉണ്ട്.
ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23.1.21 മുതല്‍ 20.12.21 വരെയുള്ള കോളുകള്‍ ആണ് സിഡിആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളത്. മൂന്നാം ക്രമനമ്പര്‍, 12000 കോളുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കണം എന്നത് പ്രധാനം. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ദിലീപിന് സഹകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ പ്രോസക്യൂഷന്‍ കൈയ്യിലുണ്ട്. ഇവ പ്രോസിക്യൂഷന്‍ കോടതിയെ കാണിച്ചു.