‘മിക്ക സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാകാറുണ്ടെങ്കിലും, സാധാരണയായി അവര്‍ കേള്‍ക്കേണ്ടി വരുന്ന പഴി എന്നത് ‘നീയല്ല ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണ്’; വീഡിയോയുമായി അശ്വതി ശ്രീകാന്ത്

അവതാരകയായും നടിയായും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാകരയായി എത്തിയതിനേക്കാള്‍ ചക്കഴം എന്ന സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) എന്ന് ‘കേട്ടുകേള്‍വി’ പോലുമില്ലാത്ത ആളുകളോട് അതിനെപ്പറ്റി സംസാരിക്കുകയാണ് ഏറ്റവും പുതിയ വീഡിയോയിലൂടെ അശ്വതി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നത് പ്രസവാനന്തരം പല സത്രീകളും കടന്നുപോയിട്ടുള്ള മാനസിക സംഘര്‍ഷാവസ്ഥ ആയിട്ടും, അത് ഒരു മാനസികാവസ്ഥയാണെന്നോ, അതിനൊരു ഡോക്ടറെ കാണുന്നത് നല്ലതാണെന്നോ മിക്കവര്‍ക്കും അറിയില്ല.

അതിനെക്കുറിച്ചാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അശ്വതി സംസാരിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും, ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപയോഗപ്രദമായ വീഡിയോയാണ് ഇത്തവണത്തെ അശ്വതിയുടെ വീഡിയോ എന്ന് ഉറപ്പിച്ച് പറയാം എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ പ്രസവത്തിലും ഇത്തരത്തിലുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ടാണ്, പിന്നീടുള്ളത് ഇത്ര വൈകാന്‍ കാരണമെന്നാണ് അശ്വതി പറയുന്നത്. ‘മിക്ക സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാകാറുണ്ടെങ്കിലും, സാധാരണയായി അവര്‍ കേള്‍ക്കേണ്ടി വരുന്ന പഴി എന്നത് ”നീയല്ല ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണ്’ എന്ന പല്ലവിയാകും.

ബേബി ബ്ലൂസ് എന്ന അവസ്ഥയാണ് മിക്ക സ്ത്രീകള്‍ക്കും ആദ്യം ഉണ്ടാവുക. അതായത് അടുത്ത് കിടക്കുന്ന കുഞ്ഞ് കരയുമ്പോള്‍ എടുത്ത് പാല് കൊടുക്കുന്നു എന്നതിലുപരിയായി ഒരു സ്നേഹവും, ആളുകള്‍ പറയുന്നതുപോലെ മാതൃത്വത്തിന്റെ മഹനീയത ഒന്നും ആദ്യത്തെ ദിവസമൊന്നും തോന്നില്ല.

എന്നാല്‍ ബേബി ബ്ലൂസ് എന്നത്, പുതിയൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നത് അംഗീകരിക്കാനുള്ള ആ പ്രശ്നം കുറച്ച് ദിവസം കൊണ്ടുതന്നെ മാറും. അത് കഴിഞ്ഞ് വരുന്നതാണ് ഈ പറയുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. അതിന്റെ സ്റ്റേജും മാറുന്നതാണ് അടുത്ത കാലത്ത് വാര്‍ത്തകളില്‍ കാണുന്ന പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്.” അശ്വതി പറയുന്നു. കൂടാതെ എങ്ങനെ ഈയൊരു പ്രശ്നത്തില്‍നിന്ന് മറികടക്കാമെന്നും അശ്വതി വീഡിയോയിലൂടെ പറയുന്നുണ്ട്.

Vijayasree Vijayasree :