ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും, ആരോടും മിണ്ടില്ല, പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക, ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി; തുറന്ന് പറഞ്ഞ് ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് ആസിഫ് അലി. ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോറും തനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ആസിഫ് അലി. താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറിയെന്നാണ് ആസിഫ് അലി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.

ഓരോ സിനിമ കഴിയുമ്പോഴും താന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ലൊക്കേഷനിലുള്ള സ്വഭാവത്തിലും തന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ആദ്യമൊക്കെ താന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. താന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് തനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ റിയാക്ട് ചെയ്യുമായിരുന്നു.

ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തു കൊണ്ടാണ് സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അത്തരത്തിലൊരു പക്വത തന്റെ ജീവിതത്തിലും വന്നിട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.

കുഞ്ഞെല്‍ദോ എന്ന ചിത്രമാണ് ആസിഫ് അലിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 17 വയസുള്ള കോളേജ് വിദ്യാര്‍ത്ഥി ആയാണ് ആസിഫ് വേഷമിടുന്നത്. പുതുമഖ താരം ഗോപിക ഉദയനാണ് നായിക.

Vijayasree Vijayasree :