ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ്; ആര്യന്‍ ഖാന് പിന്തുണയുമായി രവീണ ടണ്ടന്‍

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായത്. ആര്യന്‍ ഖാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡ് താരം രവീണ ടണ്ടന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണെന്ന് രവീണ തന്റെ ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പില്‍ ആരുടേയും പേര് സൂചിപ്പിക്കുന്നില്ലെങ്കിലും ആര്യന്‍ ഖാനെ തന്നെയാണ് രവീണ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.

നേരത്തെ ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസൈന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയിരുന്നു.

സല്‍മാന്‍ ഖാന്‍, ദീപികാ പദുകോണ്‍, കാജോള്‍ തുടങ്ങിയ താരങ്ങളും ഷാരൂഖ് ഖാന്റെ മുംബയിലെ വീടായ മന്നത്ത് സന്ദര്‍ശിച്ചിരുന്നു.

Vijayasree Vijayasree :