കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്റെ അറസ്റ്റ്. കഴിഞ്ഞ ദിവസം താരുപുത്രന് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ആഢംബര വസതിയായ മന്നത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മകനെ കൊണ്ടുപോവാന്‍ ഷാരൂഖ് നേരിട്ടെത്തിയിരുന്നു. താരപുത്രന്‍ കുറച്ച് ദിവസം മന്നത്തില്‍ കഴിയുമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നുമാണ് വിവരം.
അതേസമയം, സുരക്ഷ മുന്‍നിര്‍ത്തി മന്നത്തിലേയ്ക്ക് ആരും സന്ദര്‍ശനത്തിനായി എത്തരുതെന്നാണ് ഷാരൂഖ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അറിയിച്ചിരിക്കുന്നത്. താരത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബസുഹൃത്തുക്കളോടടക്കം ആര്യനെ സന്ദര്‍ശിക്കാന്‍ മന്നത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മന്നത്തിന് മുന്നിലും വലിയ ജനാവലിയാണ് ആര്യനെ വരവേല്‍ക്കാന്‍ എത്തിയത്. മാധ്യമങ്ങളും ഫോട്ടോഗ്രാഫേഴ്‌സും മന്നത്തിന് മുന്നില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.