താലിബാന്‍ അധികാരത്തിലെത്തിയതിനു ശേഷം അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട.
മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക എന്ന് അരുണ്‍ ഗോപി പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതോടൊപ്പം ചിങ്ങം ഒന്നിന് പുതുവര്‍ഷാശംസകള്‍ നേര്‍ന്നു കൊണ്ടുമാണ് സംവിധായകന്റെ പോസ്റ്റ്.
അരുണ്‍ ഗോപിയുടെ കുറിപ്പ്:
ചൈനയിലെ വുഹാനില്‍ കോവിഡ് പടര്‍ന്നപ്പോള്‍ അതങ്ങു ചൈനയില്‍ അല്ലേയെന്നു ആശ്വസിച്ചിരുന്ന ജനതയാണ് നമ്മള്‍… കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട.. മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക.
നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തില്‍ പോലും മതം കുത്തി നിറച്ചു അവര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക.
ഇല്ലെങ്കില്‍ പലായനം എന്നത് കേട്ടുകേള്‍വി അല്ലാതാകാന്‍ കാലതാമസം വരില്ല. നന്മയുള്ള മനുഷ്യര്‍ ഇനിയും മരിക്കാത്ത നാട്ടില്‍ പുതുവര്‍ഷം ആശംസിക്കാതെ വയ്യ, അതുകൊണ്ടു മാത്രം നല്ല പുലരികള്‍ക്കായി പ്രതീക്ഷയോടെ പുതുവര്‍ഷാശംസകള്‍.