എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്…; പൃഥ്വിരാജിന് ആശംസകളുമായി ആരാധകര്‍

നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഭ്രമം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസായത്. ഇപ്പോഴിതാ ഭ്രമം സിനിമയ്ക്കും താരത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി അനുശ്രീ. നന്ദനം സിനിമയിലെ മനുവില്‍ തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങള്‍, കൂടാതെ സംവിധായകനും നിങ്ങള്‍ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നാണ് അനുശ്രീ ചോദിക്കുന്നത്.

”നന്ദനത്തിലെ മനുവില്‍ തുടങ്ങി.. പിന്നെ പിന്നെ… ശാന്തനു, മൊയ്ദീന്‍, ഡോ. രവി തരകന്‍, കോശി, എസിപി ആന്റണി മോസസ്, ചിറക്കല്‍ കേളു നായര്‍, പി സുകുമാരന്‍, കൃഷ്ണകുമാര്‍, കൃഷ്ണനുണ്ണി, അനന്തന്‍, സാം അലക്സ്, ആദം ജോണ്‍, ഡേവിഡ് എബ്രഹാം, ജയപ്രകാശ്, പാമ്പ് ജോയ്, ലായിക്…. ഇതൊന്നും പോരാഞ്ഞിട്ട് ലൂസിഫര്‍ ഇപ്പൊ ബ്രോ ഡാഡി..”

”ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ റെയ് മാത്യൂസ്… എനിക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങള്‍ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആശംസിക്കുന്നു…… ഇതുപോലെ ആഴത്തിലുള്ള കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയട്ടെ..” എന്നാണ് അനുശ്രീ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 7ന് ആണ് ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദന്‍ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, അനന്യ, ജഗദീഷ്, ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആണ് ഭ്രമം.

Vijayasree Vijayasree :