ഏറ്റവും ആരാധകരുള്ള താരജോഡിയാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. ഇതിന് രസകരമായ എന്ത് ക്യാപ്ഷന്‍ ഇടുമെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അനുഷ്‌ക ശര്‍മ ചോദിക്കുന്നത്.
ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാനെത്തിയ വിരാട് കോലിക്കൊപ്പം ഇംഗ്ലണ്ടിലാണ് ഇപ്പോള്‍ അനുഷ്‌ക ശര്‍മയും. ഇംഗ്ലണ്ടില്‍ നിന്നുള്ള ഫോട്ടോയും അനുഷ്‌ക ശര്‍മ ഷെയര്‍ ചെയ്തിരുന്നു. 2008ല്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് അനുഷ്‌ക സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്.
2010ല്‍ ബദ്മാഷ് കമ്പനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി താരം തിളങ്ങി. ജബ് തക്ക് ഹെ ജാന്‍, എന്‍എച്ച് 10, സുല്‍ത്താന്‍, ബോബൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ വിവാഹം ചെയ്തു. 2013ല്‍ ഒരു ഷാംപൂവിന്റെ പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
ഇരുവര്‍ക്കും ഒരു മകളുണ്ട്. ‘വാമിക’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘സ്നേഹവും സാന്നിധ്യവും കടപ്പാടും ജീവിത രീതിയാക്കി ഞങ്ങള്‍ ജീവിച്ചു. എന്നാല്‍ ഈ കുഞ്ഞ്, വാമിക അതിനെ പൂര്‍ണമായും പുതിയ തലത്തിലെത്തിച്ചിട്ടുണ്ട്. കണ്ണുനീര്‍, ചിരി, സങ്കടം, ആനന്ദം എന്നീ വികാരങ്ങള്‍ ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അനുഭവിക്കുന്നു. ഉറക്കം ബുദ്ധിമുട്ടാണെങ്കിലും ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നല്ല ഊര്‍ജത്തിനും എല്ലാവര്‍ക്കും നന്ദി’ എന്നാണ് അനുഷ്‌ക മകള്‍ ജനിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.