മണിക്കുട്ടന്‍ പുറത്ത് പോയതും സീക്രട്ട് റൂമില്‍ ഇരിക്കേണ്ടി വന്നതും ആ ഷോ യുടെ രഹസ്യമായിട്ടുള്ള കാര്യമാണ്, പുറത്ത് പറയാന്‍ പറ്റില്ല; പേഴ്സണല്‍ ടോക്കില്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ ഇരിക്കണമെന്ന് അനൂപ് കൃഷ്ണന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

ഏഷ്യാനെറ്റിലെ തന്നെ സീതകല്യാണം എന്ന സീരിയല്‍ ഹിറ്റായി പോകുന്നതിനിടയിലാണ് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് കൃഷ്ണന്‍ ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. തൊണ്ണൂറ്റിയാറ് ദിവസങ്ങളോളം അവിടെ നിന്ന താരം ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ ഒരാളായി മാറിയിരുന്നു. ബിഗ് ബോസിന് ശേഷം അനൂപിന്റെ വിവാഹനിശ്ചയവും മനോഹരമായി നടന്നിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മണിക്കുട്ടനും സൂര്യയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും റംസാന്‍ ചെരിപ്പെറിഞ്ഞ വിഷയത്തെ കുറിച്ചുമൊക്കെ അനൂപ് തുറന്ന് പറയുകയാണ് അനൂപ്.

ബിഗ് ബോസിലെ ഏറ്റവും നല്ല ഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് മണിക്കുട്ടന്‍ ആണെന്നായിരുന്നു അനൂപ് മറുപടി പറഞ്ഞത്. പിന്നാലെ സൂര്യയും മണിക്കുട്ടനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും അനൂപ് വിശദീകരിച്ചിരുന്നു. ‘ചിലപ്പോള്‍ ആ കുട്ടിയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടാവാം. മണിക്കുട്ടന് അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വന്നത് കൊണ്ടുമാവാം. അതൊക്കെ അവരുടെ കാര്യമല്ലേ. അവരുടെ പ്രണയത്തെ കുറിച്ച് എനിക്ക് എന്തൊക്കെയാണ് തോന്നിയത് അതെല്ലാം അവിടുന്ന് തന്നെ പറഞ്ഞിരുന്നു.

തലേ ദിവസം സംഭവിച്ച കാര്യങ്ങളൊന്നും പുള്ളിക്കാരന് ഉള്‍കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടാണ് മണിക്കുട്ടന്‍ പുറത്ത് പോയതും സീക്രട്ട് റൂമില്‍ ഇരിക്കേണ്ടിയും വന്നിരുന്നു. അത് ആ ഷോ യുടെ രഹസ്യമായിട്ടുള്ള കാര്യമാണ്. പുറത്ത് പറയാന്‍ പറ്റില്ല. പേഴ്സണല്‍ ടോക്കില്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ ഇരിക്കണമെന്നുള്ളതാണ്. അതിന്റെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്ക് തന്നെ ഇപ്പോഴും അറിയില്ല. മണിക്കുട്ടന്‍ നല്ല ഗെയിമറും എന്റര്‍ടെയിനറുമൊക്കെ ആയിരുന്നു.

നാട്ടുക്കൂട്ടം ടാസ്‌കില്‍ ചെരിപ്പ് എറിഞ്ഞ ടീമിനൊപ്പമായിരുന്നു ഞാന്‍. അതിന് ശേഷവും ഞാന്‍ പോയി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് മനഃപൂര്‍വ്വം എറിഞ്ഞത് അല്ലെന്നാണ്. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്കായിരുന്നു ഇങ്ങനെ ഒരു അനുഭവമെങ്കില്‍ ആ രീതിയിലോ ചിലപ്പോള്‍ അതിനെക്കാള്‍ മോശമായ രീതിയിലോ ആയിരിക്കും പ്രതികരിക്കുക. കാരണം നമ്മളങ്ങനൊരു സംഭവം പ്രതീക്ഷിക്കുന്നില്ലല്ലോ. സ്വഭാവികമായും യാതൊരു തെറ്റും ചെയ്യാതെ നന്നായി ടാസ്‌ക് ചെയ്യുന്നതിനിടയില്‍ ചെരുപ്പ് പോലെയുള്ള സാധനം മുഖത്തേക്ക് വന്നാല്‍ പ്രതികരിക്കുമെന്നും അനൂപ് സൂചിപ്പിച്ചു.

ബിഗ് ബോസില്‍ ഞാനുമായി ബന്ധമില്ലാത്തതും ഞാന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാര്യത്തിലും ഇടപ്പെട്ടിട്ടില്ല. എനിക്ക് കൃത്യമായി അറിയാത്തതും കാണാത്തതുമായ ഒരു കാര്യത്തില്‍ അനാവശ്യമായി ഞാന്‍ ഇടപെടേണ്ട കാര്യമില്ലല്ലോ. തന്റെ അനിയത്തിയുടെ വിവാഹം സെപ്റ്റംബര്‍ പന്ത്രണ്ടിനാണ്. അടുത്ത വര്‍ഷമായിരിക്കും തന്റെ വിവാഹമെന്ന് കൂടി അനൂപ് സൂചിപ്പിച്ചിരുന്നു.

ഹിന്ദിയില്‍ ആദ്യമായി ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടര്‍ന്ന് മറ്റ് ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. 2018 ആണ് ബിഗ് ബോസ് സീസണ്‍ 1 ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി ഷോയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സാബു മോന്‍, പേളി മാണി, രഞ്ജിനി ഹരിദാസ്, ഷിയാസ് കരീം , ശ്വേത മേനോന്‍ എന്നിവരായിരുന്നു മത്സരാര്‍ഥികളായി എത്തിയത്. സാബു മോന്‍ ആയിരുന്നു ആദ്യ സീസണിലെ വിജയി. ഒന്നാം ഭാഗം വലിയ വിജയമായതിനെ തുടര്‍ന്ന് 2020 ല്‍ സീസണ്‍ 2 ആരംഭിക്കുകയായിരുന്നു. മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ താരങ്ങളായിരുന്നു രണ്ടാം ഭാഗത്തില്‍ എത്തിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബോസ് സീസണ്‍3 തുടങ്ങുന്നത്. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീന്‍ മിനിസ്‌ക്രീന്‍ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തില്‍ പങ്കെടുത്തിരുന്നു. മണിക്കുട്ടനാണ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നര്‍. ബിഗ് ബോസിലൂടെ മണിക്കുട്ടന് മികച്ച ആരാധകരെ നേടാന്‍ നടിക്ക് കഴിഞ്ഞിരുന്നു. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡിലൂടെ 4 പേരും കൂടി ഹൗസിലെത്തിയിരുന്നു. ആദ്യ രണ്ട് സീസണുകളെക്കാള്‍ മികച്ച കാഴ്ചക്കാരെ നേടാന്‍ ബിഗ് ബോസ് സീസണ്‍ 3ക്ക് കഴിഞ്ഞു

ഒരു ടാലന്റ് ഷോ കൂടിയാണ് ബിഗ് ബോസ്. ഗെയിമുകള്‍ മാത്രമല്ല കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുളള അവസരം കൂടിയാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. പാട്ടും ഡാന്‍സും സ്‌കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഷോയില്‍ ഉള്‍പ്പെടുത്താറുണ്ട്. അഭിനേതാക്കള്‍ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മത്സരാര്‍ഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണിത്.

Vijayasree Vijayasree :