മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ് മലയാളം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഒരു താരത്തിന്റെ ഫോട്ടോഷൂട്ടാണ് വൈറലായി മാറിയിരിക്കുന്നത്. അത് മറ്റാരുമല്ല, ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തി അധികം പിടിച്ചു നില്‍ക്കാനാകാതെ പുറത്തുപോയ ഏഞ്ചല്‍ തോമസിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഏഞ്ചലിന് സാധിച്ചു. ആദ്യ ഘട്ടത്തില്‍ വളരെ ഊര്‍ജസ്വലതയോടെയാണ് താരം ഗെയിം കളിച്ചത്. ബിഗ് ബോസില്‍ എത്തിയ ശേഷം വലിയ ആരാധകരാണ് ഏഞ്ചലിനുള്ളത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എല്ലാം എത്താറുണ്ട്. ഓരോ വിശേഷങ്ങളും ഏറ്റെടുക്കാറുമുണ്ട്.
ഗ്ലാമറസ് ലുക്കിലാണ് ഏഞ്ചലിന്റെ ഫോട്ടോഷൂട്ട്. കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെയും നിരവധി ഫോട്ടോഷൂട്ടുകളുമായി ഏഞ്ചല്‍ എത്തിയിരുന്നു. ആലപ്പുഴ സ്വദേശിയാണ് ഏയ്ഞ്ചലിന്റെ യഥാര്‍ത്ഥ പേര് ടിമ്മി സൂസന്‍ തോമസ് എന്നാണ്. മോഡലിങ്ങിനൊപ്പം പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനര്‍ കൂടിയാണ് താരം.