പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത്?; പ്രതികരണവുമായി അനശ്വര രാജന്‍

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത് ഒരു ഗംഭീര പരിപാടിയിലൂടെ ആയിരുന്നു. അനശ്വര രാജന്‍ നായികയാകുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചടങ്ങില്‍ ചുവപ്പ് കളര്‍ ഡ്രസില്‍ ഗ്ലാമറസ് ആയാണ് നടി എത്തിയത്.

അനശ്വരയുടെ പെട്ടെന്നുള്ള രൂപമാറ്റം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. നടിയുടെ രൂപമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത് എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇതിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനശ്വര ഇപ്പോള്‍. വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്.

പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്. നേരത്തെ ഷോര്‍ട്സ് ഇട്ടതിന്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു.

അതേസമയം, സൂപ്പര്‍ ശരണ്യ എന്ന ചിത്രമാണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് സൂപ്പര്‍ ശരണ്യ. ലാലയജീവിതവും പ്രണയവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍.

Vijayasree Vijayasree :