ഇപ്പോഴും ആ ഹാങ്ങോവര്‍ തുടരുകയാണ്, തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് അനശ്വര രാജന്‍

ഗിരീഷ് എഡി സംവിധാനത്തില്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മാത്യു തോമസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജന്‍. 

ചിത്രം റിലീസ് ചെയ്തു രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും ഇപ്പോഴും ആ ഹാങ്ങോവര്‍ തുടരുകയാണെന്നും അനശ്വര പറഞ്ഞു. ഒപ്പം ചില ലൊക്കേഷന്‍ ചിത്രങ്ങളും നടി പങ്കുവെച്ചു.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ രണ്ടാം വാര്‍ഷികം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഈ യാത്രയില്‍ കൂടെയുണ്ടായിരുന്ന എല്ലാവര്‍ക്കും സ്‌നേഹം. ഹാങ്ങോവര്‍ ഇപ്പോഴും തുടരുന്നു’,എന്ന് അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു.

2019ല്‍ പുറത്തിറങ്ങിയായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആ വര്‍ഷത്തെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിള്‍ ഒന്നായിരുന്നു. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നണ് ചിത്രം നിര്‍മിച്ചത്.

Vijayasree Vijayasree :