അഡള്‍ട്ട് സിനിമകള്‍ ഒരുപാട് കാണുമായിരുന്നു, അത് അത്ര വലിയ മോശം പ്രവര്‍ത്തിയായി താന്‍ കണ്ടിട്ടില്ല; എല്ലാവരും അറിയേണ്ട കാര്യങ്ങളല്ലേ പിന്നെ എന്തിന് കള്ളം പറയണം; തുറന്ന് പറഞ്ഞ് അനാര്‍ക്കലി മരക്കാര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളാണ് വൈറലാകുന്നത്.

അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദ്യത്തിന് അനാര്‍ക്കലി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ ചെറുപ്പകലാത്ത് അത്തരം സിനിമകള്‍ ഒരുപാട് കാണുമായിരുന്നു. അത് അത്ര വലിയ മോശം പ്രവര്‍ത്തിയായി താന്‍ കണ്ടിട്ടില്ല. അതൊക്കെ നമ്മള്‍ എല്ലാവരും അറിയേണ്ട കാര്യങ്ങളാണ് പിന്നെ എന്തിന് കള്ളം പറയണം അതുകൊണ്ട് തന്നെ താന്‍ അത്തരം സിനിമകള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇതാണ് താരം നല്‍കിയ ഉത്തരം.

നേരത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ജോലി ചെയ്യുകയാണ് ഡല്‍ഹിയില്‍. ഇത്രയും ഒരുമിച്ചു പഠിച്ചവര്‍ ആണ്. ഒരേ പ്രായം ആണ്. പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാന്‍ ഒരു പ്രായം ആകുമ്പോള്‍ കഴിക്കുക. അയാളിപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട് വര്‍ക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. നമ്മള്‍ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാന്‍ കൊടുക്കും, അവന്‍ സമ്പാദിക്കാന്‍ വരുന്നേ ഉള്ളൂ. ഞാന്‍ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു.

പരസ്പരം വഴക്കുണ്ടാക്കാറുണ്ട്, വഴക്കില്ലാത്ത റിലേഷന്‍ഷിപ്പ് ഇല്ലല്ലോ. ചെറിയ കാര്യങ്ങള്‍ക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നത്, വേറെ ചെക്കന്മാരെ നോക്കുമ്പോള്‍ ആണ് വിഷയം ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോള്‍ ഞാന്‍ കണ്ണില്‍ കണ്ട ആണ്‍പിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുല്‍ഖര്‍ സല്‍മാനെ പോലെ അതേ രൂപത്തിലുള്ള ഒരാള്‍ വന്നാല്‍ അയാളെ നോക്കും എന്നാല്‍ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ല. ഞാനും ഉപേക്ഷിക്കില്ല, അവനും എന്നെ ഉപേക്ഷിക്കില്ല. ആരെങ്കിലുമായി ഒരു ബന്ധം ഉണ്ടായാലും അത് വെറും കമ്പനി മാത്രം ആയിരിക്കും അല്ലാതെ വിവാഹം കഴിക്കാനുള്ള ബന്ധം ഉണ്ടാവുകയില്ല.- അനാര്‍ക്കലി പറഞ്ഞിരുന്നു.

Vijayasree Vijayasree :