വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. അനാര്‍ക്കലിയുടേതായി പുറത്തു വരാറുള്ള എല്ലാ ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വാപ്പയുടെ നിക്കാഹ് ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവെച്ചിരുന്നു. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്റുകളാണ് അനാര്‍ക്കലി മരക്കാറിന്റെതായി വന്നിരിക്കുന്നത്.
കണ്ണാടിയ്ക്ക് മുന്നില്‍ വാപ്പ ഒരുങ്ങുന്നതിന്റെ ചിത്രവും അനാര്‍ക്കലി പങ്കുവെച്ചിട്ടുണ്ട്. മതപരമായി നടന്ന നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങളാണ് അനാര്‍ക്കലി പോസ്റ്റ് ചെയ്തത്. കണ്ണൂര്‍ക്കാരിയാണ് അനാര്‍ക്കലിയുടെ കൊച്ചുമ്മ. തീന്‍മേശയില്‍ നിരത്തിവെച്ചിരിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഉയരെയില്‍ പാര്‍വ്വതിക്കൊപ്പം ശ്രദ്ധേയമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്. ആനന്ദം എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ അനാര്‍ക്കലി നല്ലൊരു പാട്ടുകാരി കൂടിയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനാര്‍ക്കലി പങ്കുവച്ചൊരു ഡാന്‍സ് വീഡിയോയ്ക്ക് നിരവധി മോശം കമന്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ താരം ഇതിനു നല്‍കിയ മറുപടിയും വൈറലായിരുന്നു. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന വിമര്‍ശനത്തിനായിരുന്നു അനാര്‍ക്കലിയുടെ മറുപടി.
തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവര്‍ ലൈക്ക് ചെയ്യേണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും അനാര്‍ക്കലി ചോദിക്കുന്നു. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കൈയ്യടിക്കുകയാണ്. ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു.
ഞാനങ്ങനെ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായെന്ന് അനാര്‍ക്കലി പറയന്നു. വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായെന്നും താരം പറഞ്ഞിരുന്നു.