‘അമൃത ഇത്രയും തരം താഴരുത്’; സഹിക്കെട്ട് പ്രതികരണവുമായി അമൃത സുരേഷ്

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ താരത്തിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.

‘അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് അമൃത പ്രതികരിച്ചത്. ‘അമൃത ഇത്രയും തരം താഴരുത്’ എന്ന ടൈറ്റിലോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ അമൃത പങ്കുവച്ചിരുന്നു.

ആ വീഡിയോയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. താന്‍ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വീഡിയോയില്‍ അമൃത പറയുന്നു. വീഡിയോക്ക് എത്തിയ മോശം കമന്റുകള്‍ക്കെതിരെയും താരം പ്രതികരിച്ചു.

ബാല രക്ഷപ്പെട്ടത് നന്നായി എന്നൊക്കെയാണ് ചില കമന്റുകള്‍. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിനെതിരെ സംസാരിച്ച അമൃത, ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്നും പറഞ്ഞു. മുമ്പും ട്രോളുകളോട് പ്രതികരിച്ച് മറുപടി വീഡിയോയുമായി അമൃത രംഗത്തെത്തിയിട്ടുണ്ട്.

Vijayasree Vijayasree :