വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി. ആദ്യമായാണ് അമിതാഭ് ബച്ചന്‍ പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസഡറാകുന്നത്. കുറഞ്ഞ വിലക്ക് കൂടുതല്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളുമായി പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബ്രാന്‍ഡിനായി. അതോടൊപ്പം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാദരക്ഷാ ബ്രാന്‍ഡുകളില്‍ ഒന്നു കൂടെയാണ് കമ്പനി.

വികെസിയുടെ ലീഡ് ബ്രാന്‍ഡാണ് വികെസി പ്രൈഡ്. കഠിനാധ്വാനത്തിലൂടെയാണ് പാദരക്ഷാ വ്യവസായരംഗത്ത് ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനി വളര്‍ന്നത്. ഈ രംഗത്ത് 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 2021 ആഗസ്റ്റില്‍, വികെസി പ്രൈഡ് പാദരക്ഷാ നിര്‍മ്മാണ രംഗത്ത് പുതിയ ഒരു സാങ്കേതികവിദ്യ തന്നെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ EEZY എന്ന ബ്രാന്‍ഡില്‍ പുതിയ ചെരുപ്പുകളുടെ ഒരു ശേഖരം ആണ് കമ്പനി ആരംഭിച്ചത്.. വികെസി പ്രൈഡ് EEZY ശേഖരത്തിന് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സോഫ്റ്റ് പാദരക്ഷ എന്ന പ്രത്യേകതയുണ്ട്.

വികെസി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ‘കഠിനാധ്വാനം ആഘോഷമാക്കൂ’ എന്ന സന്ദേശത്തിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു. എന്റെ കരിയറില്‍ ആദ്യമായി ആണ് ഒരു പാദരക്ഷ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് എന്നും വികെസിയുടെ ഒപ്പമായതില്‍ അതിയായ സന്തോഷമുണ്ടെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. കഠിനാധ്വാനം ആഘോഷമാക്കൂ എന്ന സന്ദേശവുമായി വികെസിയുടെ ക്യാംപെയ്ന്‍ രാജ്യമെമ്പാടും ഉടന്‍ ആരംഭിക്കും.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ നോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വികെസി ഗ്രൂപ്പിനു അഭിമാനമുണ്ടെന്നും. കമ്പനിയെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമല്ല ഇന്ത്യയിലെ പാദരക്ഷ വ്യവസായത്തിനു മുഴുവന്‍ പ്രചോദനമാകുനുള്ള കരുത്തുകൂടി ആണെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. അമിതാഭ് ബച്ചന്റെ 50 വര്‍ഷത്തെ കഠിനാധ്വാനം നിറഞ്ഞ ജീവിതം തന്നെ ഉദാഹരണമാക്കിയാണ് ‘കഠിനാധ്വാനം ആഘോഷമാക്കൂ ‘ എന്ന ക്യാമ്പെയ്ന്‍.

Vijayasree Vijayasree :