വിഷാദ രോഗത്തെ എങ്ങനെയാണ് അതിജീവിച്ചത്, മറുപടിയുമായി ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനണ് ആമിര്‍ ഖാന്‍. താരത്തെപ്പോലെ തന്നെ മകള്‍ ഇറാ ഖാനും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യമാധ്യമത്തിലെ ഇടപെടിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി ഇറാ ഖാന്‍ മാറിയത്. ഇറാ ഖാന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ഇപോഴിതാ വിഷാദത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറാ ഖാന്‍ പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ആസ്‌ക് മി എനിത്തിംഗ് എന്ന പ്രോഗ്രാമില്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇറാ ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്. വിഷാദ രോഗത്തെ എങ്ങനെയാണ് താന്‍ അതിജീവിച്ചത് എന്നാണ് ഇറാ ഖാന്‍ പറയുന്നത്. ആരാധകരുടെ ചോദ്യത്തിനാണ് ഇറാ ഖാന്‍ മറുപടി നല്‍കുന്നത്.

ആദ്യം സ്വയം അറിയുക, എന്താണ് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്ന് മനസ്സിലാക്കുക. ആരെയാണ് തനിക്ക് ഇഷ്ടമുള്ളതെന്നും ഇഷ്ടമില്ലാത്തതെന്നും തിരിച്ചറിയുക. എന്താണ് വേണ്ടത് എന്ന് മനസിലാക്കി അതിനായി ശ്രമിക്കുക, എന്നിട്ട് അങ്ങനെ ജീവിക്കാനായി ശ്രമിക്കുക എന്നുമാണ് ഇറാ ഖാന്‍ പറയുന്നത്.

ഇറാ തനിക്കുണ്ടായ വിഷാദ രോഗത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഫിറ്റ്‌നെസ് പരിശീലകന്‍ നുപുര്‍ ശിഖരെയുമായിട്ട് പ്രണയത്തിലാണ് താനെന്നും ഇറാ ഖാന്‍ വ്യക്തമാക്കിയിരുന്നു. ആമിര്‍ ഖാന് ആദ്യ ഭാര്യയിലുണ്ടായ ഇളയ മകളാണ് ഇറാ ഖാന്‍. ഇറാ ഖാന്റെ മൂത്ത സഹോദരന്‍ ജുനൈദും സിനിമ മേഖലയില്‍ സജീവമാകുന്നുണ്ട്. സഹസംവിധായകനായി ജുനൈദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Vijayasree Vijayasree :