സംഗീതപരിപാടിക്കിടെ ആരാധികയെ രക്ഷിച്ച് അമേരിക്കന്‍ സൂപ്പര്‍ ഗായിക ബില്ലി ഐലിഷ്. അനേകായിരങ്ങള്‍ പങ്കെടുത്ത അണ്സേര്ട്ടിനിടെ ഒരു ആരാധിക ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് പരിപാടി നിര്‍ത്തികൊണ്ട് ഗായിക രക്ഷക്കെത്തുകയായിരുന്നു.
അറ്റ്ലാന്റയിലെ സ്റ്റേറ്റ് ഫാം അരീനയില്‍ ഇന്നലെയാണ് സംഭവം നടന്നത്. വേദിക്ക് മുന്നിലായി നിന്നിരുന്ന യുവതി ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് പാടുന്നതിനിടെ ബില്ലിയുടെ ശ്രദ്ധയില്‍പെട്ടു.
ഉടന്‍ തന്നെ പാടുന്നത് നിര്‍ത്തി യുവതിയോട് കാര്യം തിരക്കുകയും തന്റെ അംഗരക്ഷകരോട് ഇന്‍ഹേലര്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി സാധാരണ നിലിയില്‍ എത്തിയതിനു ശേഷമാണ് ഗായിക പാട്ടു തുടര്‍ന്നത്.