മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.
വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. കഴിഞ്ഞ ദിവസം ഇളയമകന്‍ അര്‍ജുന്റെ ജന്മദിനമാണ് അമ്പിളി ദേവിയും കുടുംബവും ഒരുമിച്ച് ആഘോഷിച്ചത്. മക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കുകയും ചെയ്തിരുന്നു.
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി. മായയെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ച പ്രൊഡ്യൂസര്‍ ഉമാധരന്‍ സാര്‍,ഡയറക്ടര്‍ ദിലീപ് സാര്‍,പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയസഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും നന്ദി. എന്നും എന്നെ സ്‌നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാര്‍ത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു എന്നായിരുന്നു അമ്പിളി ദേവി തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞത്. ഗംഭീര സ്വീകരണമായിരുന്നു രണ്ടാം വരവില്‍ അമ്പിളിക്ക് ലഭിച്ചത്.
അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. നാളുകളായി കുറേപേര്‍ ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. അമ്പിളിയുടേയും കുഞ്ഞുങ്ങളുടേയും വിശേഷങ്ങളെല്ലാം അറിയാമല്ലോയെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു. അമ്പിളീസ് വേള്‍ഡ് എന്നായിരുന്നു താരം യൂട്യൂബ് ചാനലിന് പേരിട്ടത്. ചാനലിലൂടെയായാണ് അപ്പൂട്ടന് കിട്ടിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞത്.
അപ്പൂട്ടനൊപ്പം സ്‌കൂളിലേക്ക് പോവുകയാണ്. ഫസ്റ്റ് ടേം പരീക്ഷയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് വാങ്ങിക്കാനായാണ് പോവുന്നത്. ഇളയ ആളെ ഉറക്കിക്കിടത്തിയിരിക്കുകയാണ്. ഫസ്റ്റ് റാങ്ക് ഹോള്‍ഡേഴ്സിന്റെ ഫോട്ടോയും അമ്പിളി ദേവി കാണിച്ചിരുന്നു. ഫുള്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്. അവന്റെ ടീച്ചേഴ്സും കോഡിനേറ്റര്‍ മാമും കുറച്ച് സമ്മാനങ്ങളൊക്കെ നല്‍കിയെന്നുമായിരുന്നു താരം പറഞ്ഞത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോനൂട്ടന് ലഭിക്കട്ടെ, മക്കള്‍ നന്നായി വളരുന്നത് ഒരമ്മയുടെ നേട്ടമാണ്. അമ്മയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതിഫലമാണ്, ഇത് അമ്പിളിയുടേയും കൂടി നേട്ടമാണ്. നല്ലത് പോലെ പഠിച്ച് നല്ല ജോലി കിട്ടി അമ്മയെ പൊന്നുപോലെ നോക്കട്ടെ, അതേ പോലെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നുമുള്ള കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്.
മകന്റെ പിറന്നാളോഘത്തെ കുറിച്ചുള്ള കാര്യങ്ങളാണ് തന്റെ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയിലൂടെ അമ്പിളി പറയുന്നത്. ‘കുറേ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ വീട്ടില്‍ നടന്ന ഒരു സന്തോഷകരമായ നിമിഷമാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നവംബര്‍ ഇരുപതിന് അര്‍ജുന്‍ മോന്റെ രണ്ടാമത്തെ ജന്മദിനമായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കള്‍ ചേര്‍ന്നൊരു കേക്ക് കട്ടിങ് അടക്കമുള്ള ആഘോഷമാണ്.
ഓണ്‍ലൈനില്‍ നിന്ന് മക്കള്‍ക്കുള്ള ഡ്രസ് എടുത്തു. എന്റെ ചേച്ചിയും മക്കളും ചേര്‍ന്ന് കേക്കും മറ്റ് ആഘോഷങ്ങളുമൊക്കെ പ്ലാന്‍ ചെയ്തു. അന്നൊന്നും യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് വിചാരിച്ചിരുന്നില്ല. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മക്കളുടെ ഫോട്ടോസ് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അത് കണ്ടിട്ട് മോളാണോ, മോളുടെ പേര് എന്താണ്, ആ പെണ്‍കുട്ടി ഏതാണ് എന്നൊക്കെ ചോദിച്ചിരുന്നു. എല്ലാവരുടെയും അറിവിലേക്ക് പറയുകയാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. മൂത്തയാള്‍ അമര്‍നാഥ്. രണ്ടാമത്തെ ആള്‍ അര്‍ജുന്‍.
ഇളയമോന്റെ മുടി പഴനിയില്‍ കൊണ്ട് പോയി കൊടുക്കാമെന്നൊരു നേര്‍ച്ച ഉണ്ടായിരുന്നു. കൊവിഡ് കാരണം പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വളര്‍ന്ന് നില്‍ക്കുന്നത്. മുടി കണ്ണില്‍ വീഴുന്നത് കൊണ്ടാണ് അത് കെട്ടി വെച്ച് കൊടുത്തത്. അത് കണ്ടിട്ടാണ് എല്ലാവരും പെണ്‍കുട്ടിയാണോന്ന് ചോദിച്ചത്. എന്നാല്‍ തനിക്ക് രണ്ട് ആണ്‍കുട്ടികളാണെന്ന് അമ്പിളി വീണ്ടും പറയുന്നു. എത്ര പ്രതിസന്ധികള്‍ മുന്നില്‍ വന്നാലും തളരാതെ മുന്നോട്ട് പോവാനാണ് അമ്പിളി ദേവിയോട് ആരാധകര്‍ പറയുന്നത്.