ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണ്; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഷൂട്ടിങ്ങ് ഉള്‍പ്പെടുത്താത്തതില്‍ അല്‍ഫോന്‍സ് പുത്രന്‍

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇളവുകളില്‍ സിനിമ ചിത്രീകരണം ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. 

സിനിമ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യണം. ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നു. 

‘എന്താണ് സിനിമ ചിത്രീകരണം ആരംഭിക്കാന്‍ സമ്മതിക്കാത്തത്? പാല്‍ വില്‍ക്കുന്നവരും, ഭക്ഷണം വില്‍ക്കുന്നവര്‍ക്കും തൊഴില്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ടാണ് സിനിമക്കാരെ തൊഴില്‍ ചെയ്യാന്‍ അനുവതിക്കാത്തത്? ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല്‍ വാങ്ങും? ഞങ്ങള്‍ എങ്ങനെ മക്കളെ പഠിപ്പിക്കും? എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കും? 

എങ്ങനെ ഞങ്ങള്‍ പണം സമ്പാദിക്കും? സിനിമ ചിത്രീകരണം തിയറ്റര്‍ പ്രവര്‍ത്തനം പോലെ അല്ല. ഒരു ക്ലോസപ്പ് ഷോട്ട് എടുക്കണമെങ്കിലും ഞങ്ങള്‍ 2 മീറ്റര്‍ അകലത്തില്‍ നില്‍ക്കണം. അപ്പോ എന്ത് ന്യായമാണ് നിങ്ങള്‍ ഞങ്ങളോട് പറയുന്നത്? ദയവ് ചെയ്ത് ഇതേ കുറിച്ച് ചിന്തിച്ച് ഒരു പരിഹാരം കാണണം’ എന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്. 

Vijayasree Vijayasree :