അല്ലാ… ഇത് ഐശ്വര്യ റായി തന്നെ അല്ലേ…!! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ‘ ഐശ്വര്യ റായി’ ആരെന്ന് അറിയാമോ..!

തങ്ങളുടെ പ്രിയതാരങ്ങളുടെ അപന്മാരെ കണ്ട് ആരാധകരുടെ തന്നെ കണ്ണ് തള്ളിപ്പോയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രിയതാരങ്ങളെ അനുകരിച്ച് എത്താറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് സൂപ്പര്‍നടി ഐശ്വര്യ റായുടെ അപരെയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. നിരവധി പേര്‍ ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. ആഷിത സിംഗ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്ന വീഡിയോകള്‍ പങ്കുവച്ചാണ് ആഷിത സിംഗ് ശ്രദ്ധനേടുന്നത്.

ഒട്ടനവധി പേരാണ് ആഷിതയുടെ ഇന്‍സ്റ്റാഗ്രാമില്‍ കമന്റുകളുമായി രംഗത്ത് വന്നത്. സിനിമയില്‍ അഭിനയിക്കണമെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും ഇവര്‍ പറയുന്നു.

Vijayasree Vijayasree :