വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അടുത്ത ഒരു സുഹൃത്തിന് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
നിന്നെ പോലെ മനോഹരമായ പ്രബന്ധങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയില്ല, ഞാന്‍ 12ന് മുമ്പ് ഉറങ്ങും (അതല്ലേ ഡാ ഹീറോയിസം, എന്നെ കൊല്ലല്ലേ) എന്നും ഐശ്വര്യ ലക്ഷ്മി എഴുതുന്നു. കൂട്ടുകാരിക്കൊപ്പമുള്ള ഫോട്ടോയും ഐശ്വര്യ ലക്ഷ്മി ഷെയര്‍ ചെയ്തിരിക്കുന്നു.
കണ്ടിട്ട് രണ്ട് വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് പറയുന്ന ഐശ്വര്യ ലക്ഷ്മി കൂട്ടുകാരിക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേരുന്നു.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. കുമാരി എന്ന സിനിമയില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ ലക്ഷ്മി.
