ലക്ഷ്യദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറയുന്നത് കെട്ടാന്‍ ഭദ്രകാളിയെപ്പോലെയാകും; നുണകള്‍ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും ഐഷ സുല്‍ത്താന

ലക്ഷ്യദ്വീപ് വിഷയത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയാണ് ഐഷ സുല്‍ത്താന. ഇപ്പോഴിതാ ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാല്‍ താന്‍ ഭദ്രകാളിയെപ്പോലെ ആകുമെന്ന് പറയുകയാണ് ഐഷ സുല്‍ത്താന. തന്റെ നാടിനെക്കുറിച്ചു പോലും നുണപറയുമ്പോള്‍ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും ദേഷ്യം വരുമെന്നും ഐഷ വ്യക്തമാക്കി.

‘ദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറയുന്നത് കെട്ടാന്‍ ഭദ്രകാളിയെപ്പോലെയാകും. ഞാന്‍ സാധാരണക്കാരിയാണ് ഇതിന്റെ പേരില്‍ എനിക്ക് എന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല. ബയോ എന്ന് പേര് ഇപ്പോള്‍ പറയുന്നത് ശ്രദ്ധിച്ചാണ്. എന്റെ അനിയന്‍ ബയോ മാത്സാണ് പ്ലസ് ടു എടുത്തിരിക്കുന്നത്. ബയോ എന്ന പേര് പറയുമ്‌ബോള്‍ രാജ്യദ്രോഹം, ബയോവെപ്പണ്‍ എന്ന വാക്കുകളൊക്കെ നമ്മളെ അലട്ടും,’ ഐഷ പറഞ്ഞു.

‘തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം, പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം ആ തരത്തിലുള്ളതായിരുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ചില ആളുകള്‍ എന്നെ ഒരു ടൂള്‍ ആയി ഉപയോഗിച്ചു. അതോടെ, എന്നെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ പോയി. മാധ്യമ ശ്രദ്ധ എന്നിലേക്ക് വന്നു. അവരുടെ ആവശ്യം ഇതൊക്കെയായിരുന്നു. ലക്ഷദ്വീപിലെ കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ എനിക്ക് ശരിക്കും ദേഷ്യം വരും. നുണകള്‍ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ല’,എന്നും ഐഷ പറയുന്നു.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് ആയിഷ സുല്‍ത്താനയുടെ പ്രസ്താവനയോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു. ആയിഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന സിനിമയുടേത് സൗജന്യപ്രദര്‍ശനം ആയിരിക്കുമോ എന്ന ചോദ്യവുമായാണ് ശ്രീജിത്ത് പണിക്കര്‍ എത്തിയത്

‘ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ. സിനിമയുടേത് സൗജന്യപ്രദര്‍ശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങള്‍ ഉണ്ടാകുമോ?’

ലക്ഷദ്വീപ് വിഷയത്തിലെ സ്വന്തം അനുഭവങ്ങള്‍ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ‘നേരേ ചൊവ്വേ’ പരിപാടിയില്‍ ആയിഷ വെളിപ്പെടുത്തിയിരുന്നു. സിനിമാരൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെപ്പറ്റി ആളുകള്‍ക്കു വ്യക്തമായി മനസ്സിലാക്കാനാവുമെന്നും അവര്‍ മനോരമയോടു പറഞ്ഞു. തീവ്രവാദിയാക്കാന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ലെന്നും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും ആയിഷ പറഞ്ഞു.

Vijayasree Vijayasree :