മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അഹാന കൃഷ്ണയുടെ അനുജത്തിയായ ഹന്‍സിക കൃഷ്ണയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹേറ്റ് പേജ് ഉണ്ടെന്ന് കാണിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. പേജിനെതിരെ ശക്തമായി പ്രതികരിച്ചാണ് അഹാന രംഗത്ത് എത്തിയിരിക്കുന്നത്.
സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹന്‍സികയെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ചു പരത്തും എന്ന് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്. അതുകൊണ്ട് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ.
വമിശെസമസൃശവെിമവമലേൃ െഎന്ന പേരിലാണ് പേജ്. താനും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേര്‍ന്ന് ‘റിപ്പോര്‍ട്ട്’ ചെയ്തതെങ്കിലും പിന്നെയും ആ പേജ് തുടര്‍ന്നു. ശേഷം പേജ് ‘പ്രൈവറ്റ്’ ആയി മാറി. അതായത് പോസ്റ്റുകള്‍ കാണണമെങ്കില്‍ അവര്‍ക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമാണിത്.
സംഭവം സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തതില്‍ പിന്നെ 34 പോസ്റ്റുകള്‍ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണിത്. അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാള്‍ ഒരുപക്ഷെ വീട്ടിലും പെരുമാറുക. അയാളുടെ വീട്ടുകാരെ ഓര്‍ത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതി വെച്ചു പുലര്ത്തുന്നയാള്ക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ് എന്നും അഹാന കുറിച്ചു.