‘രാമായണ്‍’ പരമ്പരയിലെ ‘രാവണന്‍’ അന്തരിച്ചു; നടന്‍ അര്‍വിന്ദ് ത്രിവേദിയ്ക്ക് അദരാഞ്ജലി അര്‍പ്പിച്ച് എത്തിയത് നിരവധി പേര്‍

സിനിമാ സീരിയല്‍ താരം അര്‍വിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്ന് ചികിത്സയിലിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

ദൂരദര്‍ശന്‍ സംപ്രേഷണത്തിലൂടെ രാമാനന്ദ് സാഗറിന്റെ ‘രാമായണ്‍’ പരമ്പരയാണ് അര്‍വിന്ദ് ത്രിവേദിയുടെ ഏറ്റവും ശ്രദ്ധേയ വേഷം. പരമ്പരയില്‍ രാവണന്റെ റോളിലായിരുന്നു അദ്ദേഹം. 1938ല്‍ ഇന്‍ഡോറില്‍ ജനിച്ച അര്‍വിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഗുജറാത്തി ചിത്രം ‘ദേശ് രെ ജോയ ദാദ പര്‍ദേശ് ജോയ’ അര്‍വിന്ദിനും ഗുജറാത്തി സിനിമയില്‍ സവിശേഷസ്ഥാനം നേടിക്കൊടുത്തു. പിന്നീട് ബോളിവുഡിലേക്കും എത്തി. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ഗുജറാത്തിലെ സബര്‍കത്ത മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ അര്‍വിന്ദ് ത്രിവേദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-2003 കാലഘട്ടത്തിലായിരുന്നു ഇത്.

Vijayasree Vijayasree :