പ്രശസ്ത നടന് ജേസണ്‍ മൊമോവയും ഭാര്യ ലിസ ബോണറ്റും തങ്ങളുടെ 16 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. താനും ഭാര്യയും വേര്‍പിരിയുകയാണെന്ന് അക്വാമാന് താരം എത്തി. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ബുധനാഴ്ചയായിരുന്നു ഈ വിവരം പങ്കുവെച്ചത്.
42 കാരനായ മോമോവയും 54 കാരിയായ ബോണറ്റും 2005 ല്‍ ആണ് കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഡേറ്റിംഗ് ആരംഭിക്കുകയും 2017 അവസാനത്തോടെ ഔദ്യോഗികമായി വിവാഹിതരാകുകയും ചെയ്തു.
ഇരുവര്‍ക്കും ഒരു മകനും മകളും ഉണ്ട്. ബില്‍ കോസ്ബിയുടെ മകള്‍”ദി കോസ്ബി ഷോ”യിലും അതിന്റെ സ്പിന്‍ഓഫായ ”എ ഡിഫറന്റ് വേള്‍ഡ്” ലും അഭിനയിച്ച് പ്രശസ്തി നേടിയ ബോണറ്റ് മുമ്പ് റോക്കര്‍ ലെന്നി ക്രാവിറ്റ്സിനെ വിവാഹം കഴിച്ചിരുന്നു.