സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു, പ്രതിഫലനും ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് അച്ചു സുഗന്ദ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയനായ അച്ചു സുഗന്ദ്. സോഷയ്ല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് അച്ചു പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് അച്ചു ഇതേ കുറിച്ച് പറഞ്ഞത്. അഭിനയം ഇഷ്ടപ്പെട്ട് നടനാകണം എന്ന് ആഗ്രഹിച്ചാണ് എത്തിയതെങ്കിലും അസിസ്റ്റന്റ് ഡയറക്ടറായാണ് മാറിയതെന്നു താരം പറയുന്നുണ്ട്.

അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, പിന്നെ നടനായെങ്കിലും തനിക്ക് ഇപ്പോള്‍ രണ്ടും ഒരുപോലെയാണ്. ഡയറക്ഷന്‍ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. മൂന്ന് നാല് ഷോര്‍ട്ട് ഫിലിംസ് ചെയ്യണമെന്നുണ്ട്. അതിന്റെ പ്ലാനിംഗിലാണ്. മിമിക്രി ആര്‍ട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. സ്‌കൂളിലും അത്യാവശ്യം നാട്ടിലുമൊക്കെ പരിപാടികള്‍ ചെയ്യുമായിരുന്നു. അപ്പോഴും അഭിനയ മോഹം ഭയങ്കരമായി മനസിലുണ്ടായിരുന്നു.

തനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നു. അത് അച്ഛന് ഭയങ്കര വിഷമമായി മനസിലുണ്ട്. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും നീ എന്തായാലും നടനായിട്ട് വരണം എന്നാണ്. പിന്നെ അതിന് വേണ്ടിയുളള ശ്രമങ്ങളായിരുന്നു. അച്ഛന്‍ തന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല.

പിന്നെ മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതു കൊണ്ടും ചെറിയ കോംപ്ലക്‌സ് ഉണ്ടായിരുന്നു. നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്‌സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കേറി. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്.

എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. അങ്ങനെ അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തിലെ ക്യാരക്ടര്‍ ലഭിച്ചത്. ദിലീപേട്ടനെ പോലുണ്ടെന്നാണ് എറ്റവും കൂടുതല്‍ ആള്‍ക്കാര് പറഞ്ഞിട്ടുളളത്. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താല്‍പര്യം വന്നതെന്നും അച്ചു സുഗന്ദ് പറഞ്ഞു.

Vijayasree Vijayasree :