മത്സരിക്കേണ്ട എന്നാണ് നിലപാട്; പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും തന്റെ നിലപാടെന്ന് നടന്‍ സുരേഷ് ഗോപി. വിശ്രമം നിര്‍ദേശിച്ചതിനാല്‍ ഉടന്‍ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നതെന്നും പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ലതിക സുഭാഷിന്റെ പ്രതിഷേധം വേദന ഉണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ലതിക എന്നെക്കാള്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി.

33% സംവരണത്തെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന് ഇനി എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.

ഇതിന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന്‍ രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

Vijayasree Vijayasree :