ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി; മനസ് തുറന്ന് ജയറാം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ മറ്റ്ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന ജയറാമിന് ആരാധകര്‍ ഏറെയാണ്. ജയറാമിനോട് ഉള്ളതു പോലെ തന്നെ ജയറാമിന്റെ കുടുംബത്തോടും മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മുമ്പ് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടി പാര്‍വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത പാര്‍വതി വീട്ടമ്മയായി ജീവിക്കുകയാണ് ഇപ്പോള്‍. മകന്‍ കാളിദാസ് ജയറാം സിനിമകളില്‍ തിരക്കേറിയ താരമായി മാറികൊണ്ടിരിക്കുകയാണ്. മോഡലിംഗിലൂടെയും പരസ്യങ്ങളിലൂടെയും മാളവികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജയറാം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായി ജയറാം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം വൈറലായിരുന്നു.

ഇപ്പോഴിതാ പാര്‍വതിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വ്വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം. ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വതി എന്ന് ജയറാം പറഞ്ഞു. നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകള്‍ ഉണ്ടാകാറില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും ജയറാം വിശദീകരിക്കുന്നു. ഒരു അഭിമുഖത്തിലാണ് ജയറാം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

‘ഫാമിലി ഒന്നിച്ചുള്ള യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോള്‍. കാരണം മോന്‍ ഒരിടത്താണ്, മകള്‍ മറ്റൊരിടത്ത്, ഞാന്‍ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുള്ളത്. ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്നമില്ലായിരുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്. ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നത്’ എന്നും ജയറാം പറയുന്നു.

ഫോര്‍ട്ടി പ്ലസ് ഞാന്‍ നന്നായിട്ട് എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്കിവിടെ ഒരുപാട് കൂട്ടുകാരുണ്ട്. ഞങ്ങളെല്ലാവരും കൂടെ വര്‍ഷത്തിലൊരു യാത്ര പോവും. അതൊരു വല്ലാത്ത അനുഭവമാണ്. കോളേജ് ജീവിതം മിസ്സായൊരാളാണ് ഞാന്‍. പ്രീഡിഗ്രി വരെയേ കോളേജില്‍ പോയിട്ടുള്ളൂ. ആ ജീവിതം ഇപ്പോള്‍ എനിക്ക് തിരികെ കിട്ടിയ പോലെയാണ്. പ്രായം നമുക്കൊരു മാറ്ററേ അല്ല എന്ന് മനസ്സിലാവുന്നുണ്ട്. കഴിഞ്ഞ മാസം മുഴുവന്‍ ദൈവികമായ യാത്രകളായിരുന്നു. ഞാന്‍ ജെറുസലേമില്‍ പോയി. ഗാഗുല്‍ത്താമലയിലേക്കുള്ള വഴിയിലൂടെ നടന്നു. ജീസസ് കൈ വെച്ച സ്ഥലത്ത് കൈ വെക്കാന്‍ പറ്റി. ദൈവം നടന്ന വഴിയിലൂടെ നടക്കാന്‍ പറ്റിയെന്ന് പറഞ്ഞാല്‍ വല്ലാത്ത അനുഭവമാണ്. പിന്നെ ജ്വാലാമുഖി. അതുകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ അമൃത്സറില്‍ ഗോള്‍ഡന്‍ ടെമ്പിളില്‍. വിശുദ്ധമായൊരു കാലമാണ് കഴിഞ്ഞുപോയത് എന്ന് പാര്‍വതി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :