പാട്ടെഴുത്തുകാരെ അപമാനിക്കുന്നത് പോലെ; ആ ഹിറ്റ് ഗാനം എഴുതിയത് ഞാന്‍, പക്ഷേ എവിടെയയും പേരില്ല

മലയാള സിനിമയിലെ മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് ഷിബു ചക്രവര്‍ത്തി. ഇപ്പോഴിതാ തന്റെ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൊന്നും തന്റെ പേര് വെക്കാത്തതിനെതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. പാട്ടെഴുത്തുകാരെ അപമാനിക്കുന്നത് പോലെയാണ് ഈ പ്രവര്‍ത്തിലൂടെ തനിക്ക് തോന്നിയതെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

‘ചിത്രെ എന്ന സിനിമയിലെ ഈറന്‍ മേഘം എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ അടുത്തിടെ യൂ ട്യൂബില്‍ കണ്ടു. എണ്‍പത്തെട്ടുലക്ഷം പേരാണ് അത് കണ്ടത്. പാട്ടിന്റെ ഈണവും ഓര്‍ക്കസ്ട്രയും എല്ലാം പുതിയതാണ്. എല്ലാം മാറിയെങ്കിലും അതിലാകെ മാറാത്തത് ആ പാട്ടിന്റെ വരികള്‍ മാത്രമാണ്. അതെഴുതിയത് ഞാനാണ്.

മാറുന്ന കാലത്തും മാറാതെ നില്‍ക്കുന്നത് വരികള്‍ മാത്രമാണല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, എവിടെയും എന്റെ പേര് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. അപ്പോള്‍ വല്ലാത്തൊരു അലോസരം തോന്നി. ഒരിക്കലുമത് പ്രശസ്തിയുടെ പ്രശ്‌നമല്ല. വരുമാനത്തിന്റെ പ്രശ്‌നമാണ്.

അത് പാട്ടെഴുത്തുകാരെ അപമാനിക്കലാണ്. എഴുത്ത് ഉപജീവനമാര്‍ഗമാക്കിയ കുറേപ്പേരുണ്ട്. ക്രെഡിറ്റ് കൊടുക്കാതെ വരുന്നതോടെ അവര്‍ക്ക് കിട്ടേണ്ട വരുമാനമാണ് ഇല്ലാതാകുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഉപഹാരം എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള സിനിമാ രംഗത്തേക്കുള്ള ഷിബു ചക്രവര്‍ത്തിയുടെ പ്രവേശനം.

Vijayasree Vijayasree :