വനിതകളെ അടിച്ചമര്‍ത്തുന്നു, താനും പാര്‍ട്ടി വിടാന്‍ കാരണം അത്; ലതികാ സുഭാഷിന് പിന്തുണയുമായി ഖുഷ്ബു

കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് പിന്തുണയുമായി മുമ്പ് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഖുഷ്ബു. സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്ബു പറഞ്ഞു. വനിതകളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും താരം പറയുന്നു.

”കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബ വാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്തത്. നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്.

കോണ്‍ഗ്രസിലെ എം.പിയായ രാഹുല്‍ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും. എന്നിട്ട് കോണ്‍ഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ നേതാവ് ആകണമെങ്കില്‍ അവര്‍ പരിശ്രമിച്ചേ മതിയാകൂ,” ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

Vijayasree Vijayasree :