ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് അവതാര്‍; ജെയിംസ് കാമറൂണിന് അഭിനന്ദനവുമായി അവഞ്ചേഴ്‌സ് സംവിധായകര്‍ റുസ്സോ ബ്രദേഴ്സ്

ലോക സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്ന പേര് തിരിച്ചുപിടിച്ച് ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍. ചൈനയിലെ റീ റിലീസിലൂടെയാണ് അവതാര്‍ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കയിത്.

2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനം നേടി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം അവതാറിന്റെ റെക്കോര്‍ഡ് മറികടക്കുകയിരുന്നു.

അവതാറിന്റെ ചൈന റീറിലീസിന്റെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 12.3 മില്യണ്‍ യുഎസ് ഡോളറുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അവതാറിന്റെ കളക്ഷന്‍ 2.797 ബില്യണ്‍ ഡോളര്‍ ആയിരിക്കുകയാണ്.

ചിത്രത്തിന്റെ ഈ നേട്ടത്തില്‍ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്‌സ് സംവിധായകരായ റുസ്സോ ബ്രദേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. മാര്‍വെലിന്റെ ഒഫീഷ്യല്‍ പേജിലൂടെയും കാമറൂണിന് അഭിനന്ദനമായി ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് കാമറൂണ്‍ ഇപ്പോള്‍ അവതാര്‍ 2ന്റെ ചിത്രീകരണ തിരക്കുകളിലാണ്.

Vijayasree Vijayasree :