മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ കൂടുതല്‍ സുപരിചിതനാകുന്നത്. തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റിയും തമാശയും കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം.ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. അഭിനയത്തിലും കഴിവ് തെളിയിച്ച അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്.
വളരെ ആകസ്മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുന്‍പ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ സുഹൃത്തിനു കൂട്ടു പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയായിരുന്നു, ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയും ചെയ്തു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്. സൂര്യ മ്യൂസിക്കില്‍ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ അവതാരകനായി എത്തുന്നത്. പെട്ടെന്നാണ് ജീവ റിയാലിറ്റി ഷോ അവതാരകനെന്ന പേരില്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ജീവയ്ക്ക് പിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു. അഞ്ചാം വിവാഹ വാര്‍ഷികത്തിന് ജീവ പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരുന്നു. അപര്‍ണയെ ജീവ സ്‌നേഹത്തോടെ വിളിക്കുന്നത് ചിറ്റു എന്നാണ്. അപര്‍ണ തിരിച്ചും അങ്ങനെ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത്. ഇതിനു പിന്നിലെ കഥ പറഞ്ഞിരിക്കുകയാണ് അപര്‍ണയും ജീവയും.
ഷിറ്റു എന്ന് ഇരുവരും പരസ്പരം അഭിസംബോധന ചെയ്യുന്നതിന് പിന്നില്‍ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നും വിവാഹശേഷമാണ് പരസ്പരം അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് എന്നും അപര്‍ണ പറഞ്ഞു. വിവാഹശേഷം പല ചെല്ലപ്പേരുകളും വിളിക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ എപ്പോഴോ വിളിച്ചതാണ് ഷിറ്റുവെന്നും അത് നല്ലതാണെന്ന് തോന്നിയതു കൊണ്ട് തുടര്‍ന്നും വിളിക്കുകയായിരുന്നുവെന്ന് ജീവ പറയുന്നു. ഷിറ്റു നല്ല പേരല്ലേ എന്നും ചോദിക്കുന്നു. ഇനി ഷിറ്റു വേഴ്‌സസ് ഷിറ്റു എന്ന പേരില്‍ ഇവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ഒരു പരിപാടി അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അതിനായി എല്ലാവരും കാത്തിരിക്കണമെന്നും ജീവയും അപര്‍ണയും പറയുന്നുണ്ട്. അപര്‍ണയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏതായാലും ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഏവരും വീഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇവരുടെ പ്രണയകാലത്തെ ആദ്യ ചുംബനത്തെ കുറിച്ചൊക്കെ കണ്ട് പേരും തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോട്ടയം പുതുപ്പള്ളിയില്‍ വെച്ചായിരുന്നു ആദ്യ ചുംബനമെന്നും പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അതെന്നും ഇരുവരും ഓര്‍മ്മിച്ചു പറഞ്ഞു. എല്ലാവരേയും ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തതെന്നും ഉമ്മ കൊടുത്ത കുട്ടി ഇപ്പോഴും കൂടെയുണ്ടല്ലോയെന്നും അതില്‍ സമാധാനമെന്നുമായിരുന്നു ജീവ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.