2004ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമാണ് ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’. ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടാതെ പോയ ആ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് ലാലു അലക്സ്. താരവും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സല്‍പ്പേര് രാമന്‍കുട്ടി’ ഇന്നും ടിവിയില്‍ കാണിക്കുമ്പോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ചു സ്വീകരിക്കുന്നുണ്ട്. പക്ഷേ ആ സിനിമ അന്ന് തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല.

നന്നായി ഓടേണ്ട ഒരു കൊമേഴ്സ്യല്‍ ചിത്രമായിരുന്നു അത്. അതിനു ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്ക് വച്ച് നിന്നുപോയി.
പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി എന്നും ലാലു അലക്സ് പറയുന്നു.