തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; 6 മെഡലുകള്‍ കരസ്ഥമാക്കി നടന്‍ അജിത്ത് കുമാര്‍

46ാം തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 6 മെഡലുകള്‍ കരസ്ഥമാക്കി സൂപ്പര്‍താരം അജിത്ത് കുമാര്‍. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി ഒമ്പതിനായിരത്തിലത്തിലധികം ഷൂട്ടര്‍മാര്‍ മത്സരിച്ച ചാംപ്യന്‍ഷിപ്പില്‍ നിന്നുമാണ് അജിത്ത്് മെഡലുകള്‍ സ്വന്തമാക്കിയത്.

ചെന്നൈ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ച് ആയിരുന്നു താരം മത്സരത്തില്‍ പങ്കെടുത്തത്. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം. ചെന്നൈ റൈഫിള്‍ ക്ലബ്ബില്‍ നിന്നും അജിത്തിനെ കൂടാതെ മറ്റ് ഏഴ് പേരും മത്സരിച്ചിരുന്നു.

സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥന്‍, സുമീത് ഹര്‍കിഷന്‍ദാസ് സാങ്‌വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്.

Vijayasree Vijayasree :