അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ഗിന്നസ് പക്രു

ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി ഗിന്നസ് പക്രു. ‘ഇളയരാജ’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ. തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

Noora T Noora T :