സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷന്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റ് പങ്ക് വെച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്.


റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍:

അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.
അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്
അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്
അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്
അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത്
ഈ കൊടിയടയാളത്തിലെ സത്യം
ഈ ചുവപ്പന്‍ വിജയം!

Noora T Noora T :