ജല്ലിക്കെട്ട് പ്രമേയമായൊരുങ്ങുന്ന തമിഴ് ചിത്രത്തില്‍ നായകനായി അപ്പാനി ശരത്ത്; ചിത്രീകരണം ഉടന്‍

അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കുന്ന ‘മിഷന്‍-സി’ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. അപ്പാനി ശരത്ത് തന്നെയാണ് ഈ ചിത്രത്തില്‍ നായകനായെത്തുന്നത്. തമിഴ്നാട്ടിലെ ഏറെ പേരുേെകട്ട ജല്ലിക്കെട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ഡോ: ജയറാം ശിവറാം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം റിച്ച് മള്‍ട്ടി മീഡിയയുടെ ബാനറില്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്നു. മണ്ണും മനുഷ്യനും മൃഗങ്ങളും ആചാരങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്റെ കഥ ജല്ലിക്കെട്ട് എന്ന കാര്‍ഷിക ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ വരച്ചുകാട്ടുകയാണ് സിനിമയിലെന്ന് സംവിധായകന്‍ പറയുന്നു.

തമിഴ് നാടിന്റെ കാര്‍ഷിക സംസ്‌കാരത്തെയും ആചാരങ്ങളെയും അത്യാധുനിക കാലഘട്ടത്തിലും അവയ്ക്കുള്ള പ്രസക്തിയേയും തുറന്നു കാട്ടുന്നതോടൊപ്പം ദൃശ്യഭംഗിക്കും, മാനുഷിക മൂല്യങ്ങള്‍ക്കും അതൊടൊപ്പം തമിഴിലെ ഒട്ടനവധി ശ്രദ്ധേയ താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ ഏതാനും താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില്‍ തന്നെയാണ് മെയ് 15ന് സിനിമയുടെ ആരംഭമെന്നതും പ്രത്യേകതയാണ്.

‘അമല’ എന്ന സിനിമയിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസിലും തമിഴില്‍ അപ്പാനി ശരത്ത് ഇതിനകം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് നാലാം സീസണ്‍ വിജയിയായിരുന്ന നടന്‍ ആരി അര്‍ജ്ജുനന്‍ നായകനാകുന്ന പുതിയ തമിഴ് സിനിമയില്‍ വില്ലാനായും അപ്പാനി ശരത്ത് എത്തുന്നുണ്ട്. ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന അബിന്‍ ഹരിഹരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Vijayasree Vijayasree :