തമിഴ്നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്.
