റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ദൃശ്യം 2 ചോര്‍ന്നു; പ്രതികരണവുമായി ജീത്തു ജോസഫ്

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമില്‍ വന്നത് അണിയറപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വ്യാജ പതിപ്പിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോണ്‍ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ ജീത്തു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

ദൃശ്യം-1 നേക്കാള്‍ നല്ലതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതല്‍ ഞെട്ടിച്ചെന്നും ജീത്തു ജോസഫ് പറയുന്നു. നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടിയേനേ.

പക്ഷേ ഫാമിലികള്‍ തിയേറ്ററുകളിലേക്ക് വരാന്‍ മടിക്കുമെന്നാണ് പല കുടുംബങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.

Vijayasree Vijayasree :