പത്താം ക്ലാസ് മുതല്‍ വിവാഹ ആലോചനകള്‍ വന്നു; മാസക് വെച്ച് പുറത്തിറങ്ങിയാല്‍ പോലും ആളുകള്‍ തിരിച്ചറിയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിലെ കണ്മണിയായി എത്തുന്ന മനീഷ മോഹന്‍. തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുക ആണ് ഇപ്പോള്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് വെളിപ്പെടുത്തല്‍. താന്‍ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് കണ്ടിട്ട് ആണ് പാടാത്ത പൈങ്കിളിയില്‍ തന്നെ ഓഡിഷന് ക്ഷണിച്ചത് എന്ന് മനീഷ പറയുന്നു. ആദ്യം ഒക്കെ ഡയലോഗ് പറയാന്‍ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ശരിയായി വരുന്നുണ്ട്. ഒട്ടേറെ ആളുകള്‍ ആണ് തന്നെ സ്വന്തം പോലെ കരുതുന്നത്. എന്റെ കൊച്ചാണ് എന്റെ ബന്ധുവാണ് എന്നൊക്കെ ആണ് നിരവധി ആളുകള്‍ എന്നെ കുറിച്ച് ഇപ്പോള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം ഉണ്ട് എന്നും മനീഷ പറയുന്നു.

അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസക് വെച്ച് പുറത്തിറങ്ങിയാല്‍ പോലും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സീരിയല്‍ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകള്‍ വരുന്നുണ്ട്. തമിഴിലാണ് ആദ്യം ചാന്‍സ് കിട്ടിയത്. ജീവയുടെ നായികയായി അഭിനയിക്കാനാണ് വിളിച്ചത്. ഇപ്പോള്‍ സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് മനീഷ പറയുന്നു. തന്റെ കല്യാണം ഉറപ്പിച്ചുവെന്ന വാര്‍ത്തകളോട് ഇല്ലെന്നുള്ള മറുപടിയാണ് നടി പറഞ്ഞത്. വീട്ടില്‍ വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും കല്യാണാലോചന വന്നിരുന്നുവെന്ന കാര്യം കൂടി താരം വെളിപ്പെടുത്തുന്നു. പ്രായം എത്രയാണെന്ന് അറിയാതെ വന്ന ആലോചനയാണത്. പത്താം ക്ലാസില്‍ പഠിക്കുന്ന പ്രായത്തില്‍ ആരുടെയെങ്കിലും കൂടെ പോകാന്‍ പറ്റുമോ. അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. എനിക്ക് കുറച്ചധികം ആഗ്രഹങ്ങളുണ്ട്. അതൊക്കെ എന്ന് പൂര്‍ത്തി ആകുന്നുവോ അന്നേ വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നുള്ളു. സീരിയല്‍ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വരാറുണ്ട്. എനിക്കിപ്പോള്‍ ഇരുപത് വയസ് ആവുന്നതേയുള്ളു. ഞാന്‍ കുറച്ച് കൂടി വലുതാവട്ടേ എന്നും നടി പറയുന്നു.

താന്‍ പ്രണയിച്ച് നടന്നിട്ടില്ലെന്നും എന്നാല്‍ ഒരു തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും മനീഷ പറയുന്നു. ആരാണ് തേച്ചതെന്ന ചോദ്യത്തിന് താന്‍ തേച്ച് ഒട്ടിച്ചുവെന്നാണ് താരം പറയുന്നത്. ഒപ്പം ഭാവി വരനെക്കുറിച്ചുളള ഇഷ്ടങ്ങളും താരം പറയുന്നുണ്ട്. ജിമ്മനും താടിയുളളതുമായിട്ടുളള ആളെയാണ് ഇഷ്ടം. ആരെ കല്യാണം കഴിച്ചാലും സ്വഭാവം നല്ലതല്ലെങ്കില്‍ പോയില്ലേ എന്നും താരം പറയുന്നു. കുക്കിങ്ങില്‍ അത്ര എക്സ്പേര്‍ട്ട് ഒന്നുമല്ലെന്നും കുക്ക് ചെയ്യാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ പ്രണയം ഒന്നും ഇല്ലെന്നും മനീഷ പറഞ്ഞു. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയില്‍. കണ്മണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് മനീഷ അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരിയലില്‍ കണ്ട കണ്മണിയെ അല്ല യഥാര്‍ത്ഥ ജീവിതത്തിലെ മനീഷ. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസാണ് അധികവും പങ്കുവെക്കാറ്. സ്‌കൂള്‍ പഠനകാലത്തുതന്നെ മനീഷ മോഡലിങ് ചെയ്യുമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. കുട്ടിക്കാലം മുതലേ അഭിനയത്തോട് ഇഷ്ടമുള്ള മനീഷ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിഷനെ കുറിച്ചു അറിഞ്ഞാണ് മനീഷ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്. ഇരുപത്തിമൂന്നുകാരിയായ മനീഷ മധുര അണ്ണ ഫാത്തിമ കോളേജില്‍ മൂന്നാവര്‍ഷ ബി എസി എയര്‍ലൈന്‍സ് വിദ്യാര്‍ത്ഥിയാണ്. അമ്മയും സഹോദരിയും ആണ് മനീഷയ്ക്കൊപ്പം ഉള്ളത്.

Vijayasree Vijayasree :