ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ വേഷമിടുന്നു. തീവണ്ടി എന്ന ചിത്രത്തിനു ശേഷം ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മടങ്ങി വരുന്നത്. ശ്രീദേവി നായികയായി എത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി അവസാനം അഭിനയിച്ച മലയാള ചിത്രം.
കുഞ്ചാക്കോ ബോബന് ആണ് ഒറ്റിലെ മറ്റൊരു താരം.ഫെബ്രുവരി 27ന് മംഗ്ളൂരുവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂര്‍ണമായി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ്.

തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ഒറ്റ് രണ്ടു ഭാഷകളിലും ഒരുമിച്ച് ജൂലായില്‍ റിലീസ് ചെയ്യാനുള്ള തയാറൈടുപ്പിലാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന് ആര്യ, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് എസ്. സഞ്ജീവ് രചന നിര്‍വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും എ. എച്ച് കാഷിഫ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അതേസമയം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന് ചിത്രം ഭീമന്റെ വഴി പൂര്‍ത്തിയായി.