ലാലേട്ടന്റെ ഓട്ടോഗ്രാഫ് വേണോ? ഇത്രമാത്രം ചെയ്താല്‍ മതി

ദൃശ്യം 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രെമോഷന്‍ പരിപാടികളുടെ ഭാഗമായി മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫ് ലഭിക്കുന്നു.

ഇതിനായി drishyam2movie.com എന്ന സൈറ്റില്‍ കയറി ആദ്യം പേരും മെയില്‍ ഐ.ഡിയും രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

പിന്നീട് സൈറ്റില്‍ പറയുന്ന ചില നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്  ഗെയിം കളിക്കണം. കളിയുടെ അവസാനമാണ് മോഹന്‍ലാലിന്റെ കൈപ്പടയിലുള്ള ഓട്ടോഗ്രാഫ് നിങ്ങള്‍ക്ക് ലഭിക്കുക.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

Vijayasree Vijayasree :