എന്റെ ഒരേയൊരു വാലന്റൈന്‍; വാലന്റൈന്‍സ് ദിനത്തില്‍ വൈറലായി നിത്യയുടെ ചിത്രങ്ങള്‍

വാലന്റൈന്‍സ് ദിനത്തില്‍ നടി നിത്യ മേനോന്‍ പങ്കുവച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ൈവൈറല്‍. തന്റെ ഒരേയൊരു വാലന്റൈന്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു നടി ചിത്രം പങ്കുവച്ചത്. കാമുകനെക്കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിലെന്നായിരുന്നു ആരാധകരുടെ വിചാരം. എന്നാല്‍ അവസാനം നടി തന്നെ സസ്‌പെന്‍സ് പൊളിച്ചു.

‘എന്റെ ഒരേയൊരു വാലന്റൈന്‍. പറയാതിരിക്കാന്‍ വയ്യ, ഇവന് വളരെയേറെ ഭംഗിയുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സ്‌നേഹവും തോന്നി. അവനെ ശാന്തനാക്കി നിര്‍ത്തുന്നതിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു.

എന്റെ കഴുത്തും തോളുമൊക്കെ ഇവനും തത്തയും ചേര്‍ന്ന് മാന്തിപ്പറിച്ചിട്ടും. ഈ ചിത്രത്തിന്റെ മേക്കിങിനിടെ മനുഷ്യനെ ഉപദ്രവിച്ചിട്ടുണ്ട്. അതെ അവനൊരു ഫെരെറ്റ്(കീരി വിഭാഗത്തില്‍പെട്ട ജീവി) ആണ്.’എന്നും നിത്യ മേനോന്‍ കുറിച്ചു.

Vijayasree Vijayasree :