കര്‍ഷകരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിത്രീകരണം മുടക്കും; ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും വരില്ലെന്ന് കേന്ദ്രം

കര്‍ഷകര്‍ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

നടിയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്. കങ്കണ മാപ്പ് പറയാത്ത പക്ഷം ഇവിടെയുളള ചിത്രീകരണം തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ നടിയുടെ സിനിമാ ചിത്രീകരണത്തിന് എല്ലാ സുരക്ഷയും ഒരുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും വരില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പ്രതികരിച്ചത്

Vijayasree Vijayasree :