മാധ്യമപ്രവര്‍ത്തക ആയും അവതാരക ആയും സുപരിചിതയായ താരമാണ് ധന്യ വര്‍മ്മ. സംവിധായകന്‍ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേഷ് ലാല്‍ ഒരുക്കിയ ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെ അവതാരകയായ ധന്യ വര്‍മ്മ അഭിനയരംഗത്തേയ്ക്കും എത്തിയിരുന്നു. കൂടെവിടെ എന്ന ചിത്രത്തില്‍ സുഹാസിനി അവതരിപ്പിച്ച ആലിസ് എന്ന കഥാപാത്രത്തെ ധന്യ പുനരവതരിപ്പിക്കുകയായിരുന്നു. യൂട്യൂബ് വ്‌ലോഗിങ്ങിലും നിറസാന്നിധ്യമായ ധന്യ പൃഥ്വിരാജിനൊപ്പവും അഭിനയിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് ധന്യ ചെയ്തത്. കപ്പ ടിവിയിലെ ഹാപ്പിനെസ്സ് പ്രൊജക്ട് എന്ന ചാറ്റ് ഷോയിലൂടെയാണ് അടുത്തിടെ വീണ്ടും ധന്യ വര്‍മ്മ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.
ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്കെത്തുകയാണ് ധന്യ. ധന്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ സിനിമാ വിശേഷം പങ്കുവെച്ചത്. അങ്ങനെ സസ്‌പെന്‍സ് പുറത്തായി എന്നും തന്റെ അടുത്ത സിനിമ ജൂഡ് ആന്റണിയുടെ സാറാസ് ആണെന്നും ധന്യ ഫേസ്ബുക്കില്‍ കുറിച്ചു. ഈ സിനിമ തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ജൂഡിനോട് ഒരുപാട് നന്ദിയുണ്ടെന്നും ധന്യ പറഞ്ഞു. കപ്പേളയിലെ ജെസ്സി എന്ന കഥാപാത്രത്തിനു ശേഷം അന്ന ബെന്‍ നായികയാകുന്ന ചിത്രമാണ് സാറാസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.