മലയാളികളുടെ സ്വീകരണമുറിയിലേയ്ക്ക് നിത്യേന എത്തുന്നവരാണ് സാന്ത്വനം കുടുംബം. പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയ താരമാണ് അച്ചു സുഗന്ദ്. സാന്ത്വനത്തിലെ അച്ചുവിന്റെ കണ്ണന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ജിമ്മില്‍ പോയി മെലിഞ്ഞ ശരീരം ഒന്ന് ശരിയാക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് പരമ്പയിലേക്ക് സെലക്ട് ചെയ്തതെന്ന് താരം പറയുന്നു. ഈ ഒരു ശരീരം കൊണ്ടാണ് ചിപ്പി തന്നെ സെലക്ട് ചെയ്യാന്‍ പറഞ്ഞതെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അച്ചു പറഞ്ഞിരുന്നു. വാനമ്പാടി എന്ന പരമ്പരയുടെ അണിയറയിലും അച്ചു ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം അച്ചു സുഗന്ദ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. വാടകവീട്ടിന്റെ മുകളിലെ നിലയിലെ ചേച്ചി കണ്ണന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ വന്ന സന്തോഷമാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കാണാത്തതുപോലെ മുഖം തിരിച്ച് നടന്നവരുമുണ്ടെന്നും അച്ചു പറയുന്നുണ്ട്.

ഞങ്ങള്‍ വാടകയ്ക്ക് മാറിയ വീടിന്റെ തൊട്ടുമുകളിലുള്ള വീട്ടിലുള്ള അമ്മയാണ്. എന്നെ കാണാന്‍ വേണ്ടി മാത്രം പാവം സാരിയൊക്കെ ചുറ്റി വന്നു… അതും സെല്‍ഫി എടുക്കാന്‍… സാന്ത്വനത്തിലെ കണ്ണനെ നേരില്‍ കണ്ടതിലുള്ള സന്തോഷം ആ മുഖത്തും വാക്കിലും നിറഞ്ഞു നിന്നു.. സാന്ത്വനം കണ്ടിട്ട് ഒരുപാട് പേരുടെ അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്… ഇത്തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖവും മനസ്സിലുണ്ട്..പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.ആ നിഷ്കളങ്കമായ ചിരിയും, വാക്കുകളും, സ്നേഹവും ഒരിക്കലും മറക്കില്ല..എന്നും അച്ചു തന്റെ പോസ്റ്റില്‍ പറയുന്നു.
കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം ലഭിച്ചത്. കണ്ണന് നല്ല റീച്ച് കിട്ടിയില് അതീവ സന്തുഷ്ടവാനാണ് താനെന്ന് താരം പറയുന്നു. മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അച്ചു പറയുന്നു.

സാന്ത്വനത്തിലെ കഥാപാത്രവുമായി തനിക്ക് ബന്ധമുണ്ടെന്ന് അച്ചു പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത് തമാശയൊന്നും കാണിക്കാറില്ല. ജോലി കഴിഞ്ഞാല്‍ പഴയത് പോലെയാവും. സാന്ത്വനത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. കണ്ണായെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേട്ടന്മാരും ചേട്ടത്തിയുമൊക്കെ അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്, വല്യേട്ടന്, ഹരിയേട്ടന്, ശിവേട്ടന്, ഏട്ടത്തി.
കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താല്പര്യമുണ്ടായിരുന്നു. സിനിമാഡയലോഗുകള് കാണാതെ പഠിച്ച് കാണിക്കാറുണ്ടായിരുന്നു. അഭിനയത്തോടുള്ള പാഷനെക്കുറിച്ച് മനസ്സിലാക്കിയ മാതാപിതാക്കള്‍ കൂടെ നില്‍ക്കുകയായിരുന്നു. തമിഴ് നടന് വിജയുടെ ശബ്ദം അനുകരിച്ച് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് അച്ചു. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനെക്കുറിച്ചാണ് അന്നെല്ലാം ചിന്തിച്ചിരുന്നത്. അഭിനയം മാത്രമല്ല സംവിധാനവും എഡിറ്റിംഗും ഡബ്ബിംഗുമൊക്കെയായി സജീവമാണ് അച്ചു. ഭാവിയില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്.