അതിഥി തൊഴിലാളിയായ പെണ്‍കുട്ടിയ്ക്ക് ഗംഭീര മേക്കോവര്‍; വൈറലായി മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ട്

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സിനിമട്ടോഗ്രാഫര്‍ ആണ് മഹാദേവന്‍ തമ്പി. ഏത് ഫോട്ടോ ഷൂട്ടിനും തന്റേതായ പ്രമേയവും പുത്തന്‍ രീതികളും കൊണ്ടു വരുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത അതിഥി തൊഴിലാളിയായ പെണ്‍കുട്ടിയെ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ഗംഭീര മേക്കോവര്‍ എന്നല്ലാതെ മറിച്ചൊരു അഭിപ്രായവും ചിത്രങ്ങള്‍ കണ്ടവര്‍ക്ക് പറയുവാനില്ല.

വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്മാന്‍ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ് ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ ആ യുവതിയുടെ സന്തോഷം കാണുന്നതില്‍ ആയിരുന്നു എന്നും മഹാദേവന്‍ തമ്പി പറഞ്ഞിരുന്നു.

Noora T Noora T :