യുവാക്കള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. യാഷ് നായകനായെത്തുന്ന ചിത്രം ജൂലൈ 16ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെ കെജിഎഫ് ആരാധകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെഴുതിയ ഒരു കത്താണ് ശ്രദ്ധേയമായി മാറുന്നത്. ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും കെജിഎഫ് വെറുമൊരു സിനിമയല്ല അതൊരു വികാരമാണെന്നും കത്തില്‍ പറയുന്നു.
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ ഇതുവരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയത് ആദ്യ സംഭവമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.